ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി പ്രതിഭയ്ക്കുള്ള ഫാ ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർത്ഥിനി അരുണിമ എം ന്

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവകലാശാല തലത്തിൽ നൽകുന്ന ഫാ ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർത്ഥിനി അരുണിമ എം നു് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിംഗ് കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഋഷിരാജ് സിംഗ് ഐപിഎസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ഉദ്‌ഘാടനപ്രസംഗത്തിൽ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ പറ്റി പരാമർശിച്ച മുൻ ഡിജിപി, ലഹരി ഉപയോഗിക്കുന്നത് അവസാനിക്കുക കുട്ടികൾ തന്നെ വിചാരിക്കുമ്പോളാണ് എന്നും, ലഹരി ഉപയോഗിച്ചാൽ സ്വയം നശിക്കും എന്ന ബോധ്യം അത് ഉപയോഗിക്കുന്നവർക്ക് പറഞ്ഞുകൊടുത്ത് അതിൽ നിന്നും പിന്തിരിപ്പിക്കണം എന്നും അഭിപ്രായപ്പെട്ടു.

continue reading below...

continue reading below..


കേരളത്തിലെ പല സ്കൂളുകളുടെയും കോളേജുകളുടെയും ഓരോ കിലോമീറ്റർ ദൂരത്തിൽ ചെറിയ കടകളിലായി ലഹരി വിൽപ്പന തകൃതിയായി നടക്കുന്നുണ്ടെന്നും, ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കണം എന്നും താൻ സർവീസിൽ ഇരിക്കുന്ന കാലഘട്ടത്തിൽ 3000 ത്തോളം ക്ലാസുകൾ നടത്തി വിജയിപ്പിച്ചിട്ടുണ്ട് എന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ മെമ്പർമാർ ആക്കി അധ്യാപകരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബുകൾ ഉണ്ടാക്കേണ്ടതുണ്ട്. ഒരു കുട്ടിയുടെ ജീവിതത്തിലെ 30 ശതമാനം സമയവും ചിലവാകുന്നത് സ്കൂളുകളിലും കോളേജുകളിലും ആയാണ്. ലഹരിവസ്തുക്കളുമായി ഒരു കുട്ടി സ്കൂളിൽ പിടിക്കപ്പെട്ടാൽ അപ്പോൾ തന്നെ ആ കുട്ടിയെ പുറത്താക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ജോസ് ചുങ്കൻ അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ അവാർഡ് നേടിയ അരുണിമ എം മറുപടി പ്രസംഗം നടത്തി. ഫാ. ത്യജി കെ തോമസ് സ്വാഗതവും മുൻ മലയാള വിഭാഗം അധ്യാപകൻ ഡോ സെബാസ്റ്റ്യൻ ജോസഫ് നന്ദിയും പറഞ്ഞു.

You cannot copy content of this page