കേന്ദ്ര-സംസ്ഥാന ജീവനക്കാർ പ്രകടനവും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട : പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, എൻ പി എസ് പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര പൊതുമേഖല സ്വകാര്യവൽക്കരണം ഒഴിവാക്കുക, ഒഴിവുകൾ നികത്തുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരുടെ സംഘടനയായ എസ് എസ് സി യും കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷനും ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രകടനവും ധർണയും നടത്തി. ധർണ സമരം എൻ എഫ് പി ഇ സർക്കിൾ ഓർഗനൈസിംഗ് സെക്രട്ടറി ശബരീഷ് സിസി ഉദ്ഘാടനം ചെയ്തു.

കെ യു ഓ എ[KUOA] ജില്ലാ വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ പി അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് ആർ എൽ സിന്ധു, രേഖ, വിനയ്, NFPE യുടെ ശ്രീജ ടി എസ്, ഷാജു പി ഡി എന്നിവർ അഭിവാദ്യം ചെയ്തു

continue reading below...

continue reading below..