ബസ് സ്റ്റാൻഡിൽ തണ്ണീർപന്തൽ സ്ഥാപിച്ച്‌ എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ബസ് സ്റ്റാൻഡിൽ തണ്ണീർപന്തൽ സ്ഥാപിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും കേരള ഫീഡ്സ് ചെയർമാനുമായ കെ ശ്രീകുമാർ തണ്ണീർ പന്തലിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ അദ്ധ്യക്ഷത വഹിച്ചു

വൈസ് പ്രസിഡന്റ് ഗാവരോഷ് സ്വാഗതവും പറഞ്ഞു. പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് കെ.സി ബിജു, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ, കെ.വി രാമകൃഷ്ണൻ , ജില്ല കമ്മിറ്റി അംഗങ്ങളായ സ്വപ്ന നെജിൻ, പി എസ് ശ്യാംകുമാർ, എ ഐ എസ എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ഷാഗിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

continue reading below...

continue reading below..