ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖല 40 -ാമത് മേഖല സമ്മേളനം

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖല 40-ാമത് മേഖല സമ്മേളനം കല്ലംകുന്ന് കോ ഓപ്പറേറ്റീവ് ഹാൾ നടവരമ്പിൽ വെച്ച് നടന്നു. അധ്യക്ഷൻ മേഖല പ്രസിഡന്റ്‌ ശശി കെ. ബി. പതാക ഉയർത്തികൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. ഫോട്ടോ പ്രദർശന ഉദ്‌ഘാടനം വെളുക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ധനീഷ് നിർവഹിച്ചു. തുടർന്ന് അംഗങ്ങളുടെ പ്രകടനം നടന്നു.

മേഖല പ്രസിഡന്റ്‌ ശശി കെ ബി യുടെ അധ്യക്ഷതയിൽ കരുവന്നൂർ യൂണിറ്റ് സെക്രട്ടറി സജയൻ കാറളത്തിന്റെ പ്രാർത്ഥനഗീതത്തോടെ ആരംഭിച്ച പൊതുയോഗം ജില്ലാ പ്രസിഡന്റ്‌ അനിൽ തുമ്പയിൽ ഉദ്‌ഘാടനം നിർവഹിച്ചു. മേഖല ജോയിന്റ് സെക്രട്ടറി ഡേവിസ് ആലുക്ക സ്വാഗതവും, സംസ്ഥാന പ്രസിഡന്റ്‌ ജോൺസൻ എ സി ആമുഖ പ്രഭാഷണവും. ജില്ലാ സെക്രട്ടറി ഷിബു പി വി സംഘടന റിപ്പോർട്ടും, മേഖല സെക്രട്ടറി നിഖിൽ കൃഷ്ണ മേഖല വാർഷിക റിപ്പോർട്ടും മേഖല ട്രെഷർ വേണു വെള്ളങ്ങലൂർ മേഖല വാർഷിക കണക്കും അവതരിപ്പിച്ചു.



തുടർന്ന് സംസ്ഥാന പ്രസിഡന്റ്‌ ജോൺസൻ എ സി, മേഖല ഇൻചാർജ് ലിജോ ജോസഫ്, എന്നിവരെയും വിദ്യാഭ്യാസ അവാർഡിന് അർഹരായവർ , രക്തദാനം നൽകിയവർ , ജില്ലാ ക്രിക്കറ്റ് ടീമിൽ കളിച്ചവർ, ഫോട്ടോഗ്രാഫി മത്സര വിജയികൾ, വയനാട് സഹായത്തിലേക്ക് കുടുക്ക പൊട്ടിച്ചു തുക നൽകിയ ആരുഷ് കൃഷ്ണ എനിവരെയും ആദരിച്ചു.



മേഖല ഇൻചാർജ് ലിജോ ജോസഫ്ന്റെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ മേഖല പ്രസിഡന്റ്‌ പ്രസാദ് എൻ എസ്, സെക്രട്ടറി സജയൻ കാറളം, ട്രഷർ ആന്റു ടി സി എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് ജില്ലാ ഫോട്ടോ ക്ലബ്‌ കോർഡിനേറ്റർ സുരേഷ് കിഴുത്താണി, പ്രോഗ്രാം കൊ. ഓർഡിനേറ്റർ രാധാകൃഷ്ണൻ ദൃശ്യ എന്നിവർ സംസാരിച്ചു. വെള്ളാങ്ങലൂർ യൂണിറ്റ് പ്രസിഡന്റ്‌ വിശ്വനാഥൻ നന്ദിയും അർപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page