ഇരിങ്ങാലക്കുട : എൻ.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പുതുതായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ചികിത്സാ ധനസഹായ പദ്ധതിയുടെ താലൂക്ക് തല ഉദ്‌ഘാടനം പ്രമുഖ വ്യവസായിയും ചെറുവാളൂർ കരയോഗം പ്രസിഡന്റ്റുമായ ശശി ചങ്ക്രമത്ത് യൂണിയൻ ചെയർമാൻ അഡ്വ. ഡി.ശങ്കരൻകുട്ടിക്ക് നൽകി നിർവ്വഹിച്ചു.
ഒന്നര ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടാവുന്ന പലിശയ്ക്ക തുല്യമായ തുകയാണ് ഇദ്ദേഹം ഓരോ വർഷവും എൻ്റോവ്മെൻ്റായി നല്കുന്നത്. പല വിധ അസുഖങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്കുന്ന കുടുംബങ്ങൾക്ക് ധനസഹായം എത്തിയ്ക്കുക എന്നതാണ് ഉദ്ദേശം. ചികിത്സാ / വിവാഹ/വിദ്യാഭ്യസ ധനസഹായങ്ങളിലേയ്ക്കായി ഈ സാമ്പത്തിക വർഷം 20 ലക്ഷം രൂപ സമാഹരിയ്ക്കുക എന്നതാണ് യൂണിയൻ്റെ ലക്ഷ്യം.
യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ആർ അജിത്ത് കുമാർ, സി. വിജയൻ , സുനിൽ കെ മേനോൻ , നന്ദൻ പറമ്പത്ത്, എൻ ഗോവിന്ദൻകുട്ടി, ആർ ബാലകൃഷ്ണൻ എ ജി . മണികണ്ഠൻ, രവി കണ്ണൂർ, കെ. രാജഗോപാൽ , പ്രതിനിധി സഭാംഗങ്ങളായ സി.ബി രാജൻ, എസ്.ഹരീഷ് കുമാർ, കെ. ആർ മോഹനൻ, കെ.ബി ശ്രീധരൻ, വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ് , യൂണിയൻ ഇലക്ടറൽ റോൾ മെമ്പർ എസ്. ശ്രീകുമാർ, എൻ എസ് എസ് ഇൻസ്പെക്ടർ ബി. രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


