പാപ്പാൻ്റെ ദാരുണാന്ത്യമുണ്ടായ സാഹചര്യത്തിൽ കൂടൽമാണിക്യം ഉത്സവം ഒരു ദിവസത്തെ ആഘോഷം ഒഴിവാക്കി ചടങ്ങുമാത്രമായി നടത്തണം എന്ന് യുവകലാസാഹിതി

ഇരിങ്ങാലക്കുട : പാപ്പാൻ്റെ ദാരുണാന്ത്യമുണ്ടായ സാഹചര്യത്തിൽ കൂടൽമാണിക്യം ഉത്സവം ഒരു ദിവസത്തെ ആഘോഷം ഒഴിവാക്കി ചടങ്ങുമാത്രമായി നടത്തണം എന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി.


2026 ലെ മെയ്ദിനത്തിൽ കൂടൽമാണിക്യം ഉത്സവത്തിനുകൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ് മരിച്ച പാപ്പാൻ ശ്രീജിത്തിൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

തൊഴിലാളികളുൾപ്പടെ അനവധി പേരുടെ കഠിനയത്നത്തിൻ്റെ ഫലമായാണ് ഉത്സവം കെങ്കേമമാകുന്നത്. അതിൽ വളരെ അപകടകരമായ പ്രവൃത്തിയിൽ ഏർപ്പെടുന്ന പാപ്പാൻമാരുടെ പങ്കും വിസ്മരിക്കാനാകില്ല. ആനത്തൊഴിലാളി ദാരുണമായി മരിച്ച സാഹചര്യത്തിൽ ഒരു ദിവസത്തെ ഉത്സവാഘോഷം ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്താൻ എല്ലാവരും തയ്യാറാകണമെന്ന് യോഗം ദേവസ്വം കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അഡ്വ രാജേഷ് തമ്പാൻ, സെക്രട്ടറി വി പി അജിത്കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page