ഇരിങ്ങാലക്കുട : 2025 ലെ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി വേഷകലാകാരനായ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനെ തിരഞ്ഞെടുത്തു. അഞ്ചരപതിറ്റാണ്ടിലേറെക്കാലമായി കഥകളി രംഗത്ത് നിറഞ്ഞുനില്ക്കുന്ന ഉണ്ണിത്താൻ ചുവന്നതാടി, കരി, ആശാരി എന്നീ വേഷങ്ങളിൽ തൻ്റെ പ്രാഗല്ഭ്യം തെളിയിച്ച കലാകാരനാണ്.
കല്ലുവഴിചിട്ടയിൽ അഭ്യസിച്ച് താടി വേഷത്തിനെ താരപദവിയിലേക്ക് ഉയർത്തി അതിലൂടെ
ഏറ്റവും ജനപ്രീതിനേടിയ ഈ കലാകാരന്, 2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടത്തുന്ന ക്ലബ്ബിൻ്റെ അമ്പത്തിയൊന്നാം വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം നല്കും. പതിനായിരം രൂപയും, പ്രശസ്തിപത്രവും, അംഗവസ്ത്രവുമടങ്ങുന്നതാണ് ക്ലബ്ബിൻ്റെ വാർഷികപുരസ്കാരം.
പി ബാലകൃഷ്ണൻ സ്മാരക കഥകളി എന്റോവ്മെൻ്റ് കോട്ടയ്ക്കൽ പി എസ് വി നാട്യസംഘത്തിലെ ചെണ്ട വിഭാഗത്തിൽ എട്ടാംവർഷ വിദ്യാർത്ഥിയായ ഗോവിന്ദ് ഗോപകുമാറിന് നല്കും. നേരത്തേ പ്രഖ്യാപിച്ച കെ വി ചന്ദ്രൻ സ്മാരക പ്രഥമ ചന്ദ്രപ്രഭ പുരസ്ക്കാരം തദവസരത്തിൽ പള്ളം ചന്ദ്രന് സമ്മാനിക്കുന്നതാണ് എന്ന് ഡോക്ടർ കെ എൻ പിഷാരടി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

