
ഇരിങ്ങാലക്കുട : കലാരംഗത്തെ അതുല്യ പ്രതിഭകൾക്കായി ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്ര ഭരണ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരത്തിന് പ്രശസ്ത കഥകളി ആചാര്യനായ ഡോ സദനം കൃഷ്ണൻകുട്ടി അർഹനായി. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ശിവരാത്രി ദിനമായ ഫെബ്രുവരി 26ന് വൈകീട്ട് 6.50ന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരിപ്പാട് പുരസ്കാരം സമർപ്പിക്കുമെന്ന് ക്ഷേത്ര ഭരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive