ഇരിങ്ങാലക്കുട : 36-ാമത് റവനു ജില്ലാ സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട എൽ.എഫ്. സി. എച്ച്. എസ് . സ്കൂളിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നവംബർ 18, 19, 20, 21 തിയ്യതികളിലായി 22 വേദികളിലാണ് കലോത്സവം നടക്കുക.
വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബാലകൃഷ്ണൻ പി.എം. പദ്ധതി വിശദീകരണം നടത്തി. നഗരസഭാ കൗൺസിലർമാരായ ജെയ്സൻ പാറേക്കാടൻ, സോണിയ ഗിരി, അഡ്വ. ജിഷ ജോബി, ഫെനി എബിൻ, അംബിക പള്ളിപ്പുറത്ത്, ഹയർ സെക്കൻററി ജില്ലാ കോ-ഓർഡിനേറ്റർ പി.ആർ.ലത,
വിദ്യാഭ്യാസ ഓഫീസർമാർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല സ്വാഗതവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
എം.എസ്.രാജീവ് നന്ദിയും പറഞ്ഞു. ഇരുപത്തഞ്ചോളം വേദികളിലായി നടക്കുന്ന കലോത്സവത്തിൻറെ വിജയത്തിനായി പതിനെട്ട് സബ്ബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്..
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


