പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം – ഒടുവിൽ കാട്ടൂർ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്നും മാറി നിൽക്കുവാൻ തീരുമാനിച്ചതായി സി.പി.ഐ

കാട്ടൂർ : കാട്ടൂർ പഞ്ചായത്തിൽ അവസാനത്തെ ഒരു വർഷം പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ധാരണപ്രകാരം സി.പി.ഐ ക്ക് വേണമെന്ന ആവശ്യം സി.പി എം നിരാകരിച്ചതിനെ തുടർന്ന് കാട്ടൂർ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്നും സി പി ഐ മാറി നിൽക്കുവാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് സി പി ഐ കാട്ടൂർ എൽ സി സെക്രട്ടറി നജിൻ ഈ.ജി പുറത്തിറക്കി.

നിലവിൽ 7 സിപിഎം മെമ്പർമാരും, 2 സി.പി.ഐ ഉൾപ്പടെ ഭരണപക്ഷത്ത് 9 പേരാണുള്ളത്. ഒരു ബി ജെപി യും 4 കോൺഗ്രസ് മെമ്പർമാരുമാണ് പ്രതിപക്ഷനിരയിൽ ഉള്ളത്.

കാട്ടൂരിലെ പ്രാദേശിക സി പി ഐ നേതൃത്വം എടുത്ത നിലപാടാണ് ഇതെന്നും സി പി ഐ മണ്ഡലം കമ്മിറ്റി ഈ തീരുമാനം എടുത്ത ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള ഉദയപ്രകാശ് ഇതേപ്പറ്റി പ്രതികരിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടതാണെന്നും, ഈ വിഷയത്തിൽ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഘടകകക്ഷിയായ സി.പി.ഐ ഇത്തരം ഒരു തീരുമാനം എടുത്തതായി അറിയില്ലെന്ന് സി.പി എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഇതേപറ്റി പ്രതികരിച്ചു.

സി.പി.ഐയുടെ വാർത്താക്കുറിപ്പ് :

CPI ,കാട്ടൂർ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്നും മാറി നിൽക്കുവാൻ തീരുമാനിച്ചു. കാട്ടൂർ പഞ്ചായത്തിലെ CPIMന്റെ എകപഷീയമായ തീരുമാനത്തിലും , മുന്നണി മര്യാദ ലംഘനത്തിലും എതിരെയാണ് CPI കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ ഈ നിലപാട് , 2020 ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന മുന്നണി 30-12-2020 ന് കാട്ടൂർ പഞ്ചായത്ത് LDF യോഗം ചേർന്ന് മേൽ കമ്മിറ്റി എടുത്ത തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്തി.ആ തീരുമാനം ആദ്യ4 വർഷം CPIMന്റെ ഷീജ പവിത്രൻ പ്രസിഡണ്ട് ആകണം എന്നാണ്. തുടർന്ന് അവസാന ഒരു വർഷം പൂർണ്ണമായി CPIയുടെ മെബർ പ്രസിഡണ്ട് ആകും എന്നതാണ്. ഈ തീരുമാനം LDF പ്രവർത്തകർക്കും CPIM പ്രവർത്തകർക്കും cpi പ്രവർത്തകർക്കും കാട്ടൂർ പഞ്ചായത്തിലെ എല്ലാ ആളുകൾക്കും അറിവുള്ള കാര്യമാണ്, ഇതല്ല തീരുമാനം എന്ന് വരുത്തി തീർക്കുവാൻ നുണ കഥകളും വ്യാജ രേഖകളും പിന്നാലെ വരും എന്നറിയാം, എടുത്ത തീരുമാനപ്രകാരം അവസാന ഒരു വർഷം CPIക്ക് അർഹതപ്പെട്ടതാണ്. നിരവതി ചർച്ചകൾ നടന്നു. CPIM നിലപാട് മാറ്റുന്നില്ല. ഈ പശ്ചാത്തലത്തിൽ അധികാര മോഹികളായ കാട്ടുരിലെ CPIM നേതാക്കളോടെത്ത് പ്രവർത്തിക്കുന്നതിന് CPI പ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉള്ളതിനാൽ മുന്നണിയിൽ നിന്നും മാറി നിൽക്കുവാൻ CPI കാട്ടൂർ ലോക്കൽ കമ്മിറ്റി ഐക്യകണ്ടേന തീരുമാനിച്ചു.

നജിൻ ഈ ജി സെക്രട്ടറി, CPI കാട്ടൂർ എൽ.സി

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page