നാലമ്പല തീർഥയാത്രയ്ക്ക് എത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കാൻ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കർക്കടകം ഒന്നിന് (ജൂലായ് 17) ആരംഭിക്കുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന നാലമ്പദർശനത്തിന് വരുന്ന ഭക്തജനങ്ങൾക്ക് മഴനനയാതെ ദർശന സൗകര്യമൊരുക്കാൻ വേണ്ടിയുള്ള പന്തൽ നിർമ്മാണം ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : രാമായണ പുണ്യം പേറുന്ന കർക്കടക നാളുകളിൽ നാലമ്പല തീർഥയാത്രയ്ക്ക് എത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കാൻ ഭരത ക്ഷേത്രമായ ഇരിങ്ങാലക്കുടയിലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കർക്കടകം ഒന്നിന് (ജൂലായ് 17) ആരംഭിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന നാലമ്പദർശനത്തിന് വരുന്ന ഭക്തജനങ്ങൾക്ക് മഴനനയാതെ ദർശന സൗകര്യമൊരുക്കാൻ വേണ്ടിയുള്ള പന്തൽ നിർമ്മാണം ആരംഭിച്ചു.

ഇക്കൊല്ലം കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം ഭക്തജന തിരക്ക് കൂടുമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന നാലമ്പല കോഓർഡിനേഷൻ യോഗം വിലയിരുത്തിയിരുന്നു. പല വരികളിലായി ക്യൂ നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ട്. സുരക്ഷാ ക്യാമറകളുടെ എണ്ണവും കൂടിയിട്ടുണ്ട്.


പാർക്കിങ്ങിന് വേണ്ടിയുള്ള സ്ഥലസൗകര്യങ്ങൾ വരും ദിവസങ്ങളിൽ ഒരുക്കും. മണിമാളിക, കൊട്ടിലക്കൽ , കച്ചേരിവളപ്പ് എന്നിവടങ്ങളിൽ പാർക്കിംഗ് ഒരുക്കും . കൂടാതെ ദൂരെസ്ഥലനങ്ങളിൽനിന്നും വരുന്നവർക്ക് അയ്യങ്കാവ് പരിസരത്തു വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.

ക്യൂ നിൽക്കുന്നവരുടെ സമീപത്തേക്ക് എത്തുന്ന മൊബൈൽ കൌണ്ടർ സംവിധാനം ഇത്തവണയും തുടരും. ഇതുമൂലം റെസിപ്റ് കിട്ടുവാൻ അധികം സമയം ചിലവഴികേണ്ടിവരില്ല. തന്മൂലം കൗണ്ടറുകളിൽ ഉണ്ടാക്കുന്ന തിരക്കും ഒഴിവാക്കാം.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിന് എത്തുന്നവർക്കായി രാവിലെ 11 മണിയോടെ കഞ്ഞി ദേവസ്വം ഒരുക്കും. പാസ് എടുക്കുന്നവർക്കായി പ്രതേക ഔഷധ കഞ്ഞിയും ഒരുക്കി നൽകും.

നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരുന്ന കെഎസ്ആർടിസി സ്പെഷ്യൽ നാലമ്പല ബസ് സർവീസുകൾ കെഎസ്ആർടിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെഎസ്ആർടിസിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിൽ പ്രത്യേക ക്യൂ ആയിരുന്നു ഉണ്ടായിരുന്നത്.


ഇതിനെതിരെ കോടതിയിൽ ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ സീസണിൽ അവസാന നാളുകളിൽ സർവീസുകൾ തടസ്സപ്പെട്ടിരുന്നു. ഇത്തവണ കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞതവണ എല്ലാ ജില്ലകളിൽ നിന്നും സ്പെഷ്യൽ കെഎസ്ആർടിസി നാലമ്പല സർവീസുകൾ ഉണ്ടായിരുന്നു.

നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായി ഓരോ ക്ഷേത്രത്തിലെയും ഒരുക്കങ്ങൾ വിലയിരുത്തി കോഓർഡിനേഷൻ കമ്മിറ്റി നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O