ഇരിങ്ങാലക്കുട : ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും വലിയ ഭീഷണിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കെ വി രാമനാഥൻ മാസ്റ്ററുടെ പ്രഥമ വിയോഗ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര മൂല്യങ്ങളും മാനവികതയും നിലനിർത്താനാണ് കെ.വി രാമനാഥൻ മാസ്റ്ററെ പോലെയുള്ള മനുഷ്യസ്നേഹികൾ പരിശ്രമിച്ചതെന്നും അദ്ദേഹത്തെ ഇരിങ്ങാലക്കുടയുടെ ഗുരുനാഥനായി ഭൂരിപക്ഷവും കരുതുന്നുവെങ്കിലും പിതൃതുല്യനായിട്ടാണ് താൻ പരിഗണിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രഥമ യുവകലാസാഹിതി – കെ.വി രാമനാഥൻസാഹിത്യ സമ്മാന സമർപ്പണ ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം. പ്രശസ്ത സാഹിത്യകാരൻ ഇ. പി ശ്രീകുമാറിന് സാഹിത്യസമ്മാനം യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.യുവ കലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം,പ്രശസ്ത ഭിഷഗ്വരൻ ഡോക്ടർ വി പി ഗംഗാധരൻ, കെ.കെ കൃഷ്ണാനന്ദ ബാബു, അഡ്വ: രാജേഷ് തമ്പാൻ, വി.എസ്. വസന്തൻ, അഡ്വ: കെ.ജി അജയകുമാർ, റഷീദ് കാറളം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com