പുളിക്കലച്ചിറപ്പാലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : പടിയൂർ പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രധാന പാലങ്ങളിൽ ഒന്നായി മാറുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി ഡോ ആർ ബിന്ദു നേരിട്ടെത്തി. ഈ വർഷത്തെ നാലമ്പല തീർത്ഥാടന കാലത്തിന് മുന്നോടിയായി ജൂലൈ ആദ്യവാരം തന്നെ പണിപൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ പടിയൂർ പൂമംഗലം പഞ്ചായത്തുകൾ തമ്മിലുള്ള ഗതാഗതം സുഗമമാകുന്നതോടൊപ്പം തന്നെ നാലമ്പല തീർത്ഥാടകർക്കും യാത്ര ഏറെ സൗകര്യപ്രദമാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എസ് തമ്പി, ലിജി രതീഷ് ജനപ്രതിനിധികൾ പി ഡബ്ല്യു ഡി ഉദ്യോഗസ്ഥർ കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page