ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന പ്രമേയം പാസ്സാക്കി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 185-ാമത് യോഗം ശനിയാഴ്ച സിവിൽ സ്റ്റേഷനിലെ മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു.

കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും,റെയിൽവേ സ്റ്റേഷനിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന പ്രമേയം യോഗം അംഗീകരിച്ചു.

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പോലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.



യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, പുതുക്കാട് എം.എൽ.എ. പ്രതിനിധി .എ.വി.ചന്ദ്രൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ലിജി രതീഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ലത,തൃശ്ശൂർ എം.പി. പ്രതിനിധി കൃപേഷ് ചെമ്മണ്ട, ചാലക്കുടി എം.പി. പ്രതിനിധി ചന്ദ്രൻ .എ. കോൺഗ്രസ്(ഐ) പ്രതിനിധി ആൻ്റോ പെരുമ്പിള്ളി. കെ.ഡി.പി പ്രതിനിധി കാർത്തികേയൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു .കെ.എം. യോഗത്തെ സ്വാഗതം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page