പുല്ലൂർ : മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡിസംബർ 25ന് വൈകീട്ട് നാലു മണിക്ക് പുല്ലൂർ പൊതുമ്പു ചിറക്ക് സമീപം വേണ്ട ലഹരി മുരിയാടിൻ്റെ യുവത ജീവിത ലഹരിയിലേക്ക് എന്ന ആശയമുയർത്തി നടക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.
പുല്ലൂർ ITC ക്ക് സമീപത്ത് നിന്നും ആരംഭിച്ചു പദയാത്ര സെൻ്റ്. സേവിയേർസ് ITC മാനേജർ ഫാ. ജോയി വട്ടോളി സി.എം ഐ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, മണി സജയൻ നിഖിത അനൂപ് ക്രൈസ്റ്റ് കോളേജ് NSS കോ ഓർഡിനേറ്റർ അജിത് അസി: സെക്രട്ടറി മനോജ് മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
ക്രൈസ്റ്റ് എൻ എസ് എസ് വോളണ്ടിയേർസ് ഫ്ളാഷ് മോബും സ്ട്രീറ്റ് പ്ളേയും അവതരിപ്പിച്ചു.
സേക്രഡ് ഹാർട്ട് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. ഫ്ളാറൻസ് സമാപന സന്ദേശം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


