കത്തുകൾ മാത്രമല്ല നിങ്ങളുടെ പരസ്യങ്ങളും ഇനി മുതൽ പോസ്റ്റ്മാൻ വീട്ടിലെത്തിക്കും – ബിസിനസ് പ്രമോഷൻ ഏറ്റെടുത്ത് തപാൽ വകുപ്പ്

ഇരിങ്ങാലക്കുട : കത്തുകൾ മാത്രമല്ല, പരസ്യങ്ങളും പോസ്റ്റ്മാൻ വീടുകളിലെത്തിക്കും. പുതുവരുമാന വഴികൾ കണ്ടെത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ബിസിനസ് പ്രമോഷൻ ഏറ്റെടുത്ത് തപാൽ വകുപ്പ്. നിശ്ചിത തുക നൽകിയാൽ സ്‌ഥാപനങ്ങളുടെ പരസ്യങ്ങളും അറിയിപ്പുകളും തപാൽ ജീവനക്കാർ വീടുകളിൽ എത്തിച്ചുനൽകു ന്നതാണ് പദ്ധതി. ഒരു പ്രത്യേക പ്രദേശത്തോ, സാമ്പത്തിക, മത അടിസ്ഥാനത്തിനോ വിതരണം ചെയ്യണമെന്ന് നിർദേശിച്ചാൽ ഇതിനും വകുപ്പ് തയാർ.

അറിയിപ്പുകളോ പരസ്യ നോട്ടീസുകളോ കവറിലിട്ട് തപാൽ വ കുപ്പ് ജീവനക്കാരെ ഏൽപിച്ചാൽ മതി. ഇവർ ഇത് ഉടമസ്‌ഥർ നിർ ദേശിക്കുന്നവരുടെ കൈകളിലെത്തിക്കും. പോസ്‌റ്റ്‌മാൻമാർക്ക് എ ല്ലാ വീടുകളെക്കുറിച്ചും വിവരമുള്ളതിനാൽ തരംതിരിച്ച് നൽകാനും കഴിയും. മറ്റ് കത്തുകൾക്കെല്ലാം വിലാസം ഉണ്ടെങ്കിൽ ഇതിന് വിലാസമുണ്ടാകില്ല. എല്ലാ വീടുകളിലും എത്തി നൽകുകയാണ് ചെയ്യുന്നത്. പോസ്‌റ്റ്‌മാൻ എത്തിക്കുന്നതായതിനാൽ ഉടൻ ചവറ്റുകൊട്ടയിലേക്ക് വീഴില്ലെന്നാണ് മേന്മയായി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. 1000 കവറുകൾ കൈമാറാൻ 2700 രൂപയാണ് ഈടാക്കുന്നത്.

നിശ്ചിത ഭാരത്തിൽ കൂടുതലാണെങ്കിൽ അധികതുക നൽകേണ്ടി വരും. കവറി ലിട്ട് നൽകാൻ മടിയാണോ, ഇതിനും വഴി യുണ്ടെന്ന് തപാൽ വകുപ്പ് അധികൃത ർ പറയുന്നു. കവറും മാറ്ററും എത്തിച്ചാ ൽ തപാൽ ജീവനക്കാർ കറവിലാക്കി നൽകും. ചെറിയ തുക അധികമായി നൽകണമെന്നു മാത്രം.

ഒരു ജില്ലയിൽനിന്ന് മറ്റൊരിടത്തേക്കാണ് നൽകുന്നതെങ്കിൽ കൂടുതൽ തുക ഈടാക്കും. കേരളത്തിനുപുറത്തെ സ്‌ഥലങ്ങളിലേക്കും ഈ സേവനത്തിന് തയാറാണെന്ന് തപാൽ വകുപ്പ് പറയുന്നു. ഇതിൻെറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഒരോ പോസ്റ്റൽ ഡിവിഷനുകൾക്കും കീഴിലുള്ള മാർക്കറ്റിങ് വിഭാഗമാണ്. ബിസിനസ് പോസ്റ്റൽ സെൻറർ ഇതിനായി ഡിവിഷനുകളിൽ സജ്ജീകരിച്ചിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ മാർക്കറ്റിംഗ് വിഭാഗവുമായി ബന്ധപെടുക 9188928431

ഈ സേവനം ആവശ്യമുള്ളവർ മാർക്കറ്റിങ് വിഭാഗവുമായാണ് ബന്ധപ്പെടേണ്ടത്. മാർക്കറ്റിങ് എക്‌സിക്യൂട്ടിവുകളും പ്രവർത്തിക്കുന്നുണ്ട്. തപാൽ ഓഫിസിൽ ബന്ധപ്പെട്ടാൽ അതത് ജില്ലകളിലെ മാർക്കറ്റിങ് എക്സിക്യൂട്ടിവുകളുടെ നമ്പർ ലഭിക്കും. ഇവരുടെ നിർദേശമനുസരിച്ച് സ്‌ഥാപനത്തിനു സമീപത്തെ പോസ്റ്റ് ഓഫിസിൽ കവറുകൾ നൽകിയാൽ മതിയാകും.

അവിടെനിന്ന് അതത് ഹെഡ് പോസ്‌റ്റ് ഓഫി സിലേക്ക് എത്തും. തുടർന്ന് അതത് പോസ്റ്റ‌് ഓ ഫിസിലേക്ക് കൈമാറുകയും വിതരണം നടത്തു കയും ചെയ്യും. ചുരുങ്ങിയത് 1000 കവറുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ലഭ്യമാക്കൂവെന്ന് മാർക്കറ്റിങ് വിഭാ ഗം പറയുന്നു. 50,000 മുകളിലുണ്ടെങ്കിൽ അഞ്ചു ശതമാനം ഡിസ്കൗണ്ടുണ്ട്.

പദ്ധതി തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കി ലും വലിയ പ്രചാരണം ലഭിച്ചിട്ടില്ലാത്തതിനാൽ കുറച്ചുപേർ മാത്രമാണ് സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇതോടെ വകുപ്പ് കൂടുതൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിവരം കൈ മാറുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page