അനർഹമായി കൈവശംവെക്കുന്ന റേഷൻ കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ, ടോൾഫ്രീ നമ്പറുകൾ

അറിയിപ്പ് : 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും അനർഹമായി കൈവശംവെച്ച കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാവുന്നത്.

2022 ഒക്ടോബറിൽ ആരംഭിച്ച ഓപ്പറേഷൻ യെല്ലൊ പദ്ധതിപ്രകാരം അനർഹമായി കൈവശം വെച്ച 144704 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽ നിന്നും ആകെ 78,601,650 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും ആണ് അനർഹമായി കൈവശംവെച്ച കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാവുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 84,501 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളും 2,71,748 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 6994 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,63,243 പുതിയ കാർഡുകൾ വിതരണം ചെയ്തു. കൂടാതെ ഇതുവരെയായി 3,20,951 പിങ്ക് കാർഡുകളും 24,683 മഞ്ഞ എ.എ.വൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,45,634 മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകുകയും ചെയ്തു.


റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈനായി 52,85,926 അപേക്ഷകൾ ലഭിച്ചു. ഇതിൽ 52,67,127 അപേക്ഷകൾ തീർപ്പാക്കി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 5147 പേർക്ക് പുതിയതായി കാർഡ് നൽകുകയും ചെയ്തു.

ഏപ്രിൽ മാസം നടന്ന ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ 21 പരാതികളാണ് ലഭിച്ചത്. പത്തോളം പരാതികൾ മുൻഗണനാ കാർഡിന് അപേക്ഷ സമർപ്പിച്ചതുമായും ബാക്കി റേഷൻ വിതരണം, സപ്ലൈകോ സേവനം എന്നിവ സംബന്ധിച്ചിട്ടുള്ളതായിരുന്നു. ഓരോന്നും പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page