ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചരണ ജാഥകൾ സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ നാല് ദിവസങ്ങളിലായി തൃശൂർ ജില്ലയിൽ ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന കാൽനട പ്രചരണ ജാഥകൾ കാട്ടൂർ സെന്ററിൽ സമാപിച്ചു.

സമാപന യോഗത്തിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലത അധ്യക്ഷയായിരുന്നു. അഡ്വ. വി.കെ. ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ദീപക് ദേവ്, വിഷ്ണു പ്രഭാകർ , അനുരാഗ് കൃഷ്ണ, ടി.വി. വിജീഷ്, കെ ജി മോഹനൻ , ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..


കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സി.എ. നസീർ, കെ.കെ. രമണി, മിനി.കെ. വേലായുധൻ, ദീപ കെ ആന്റണി, കെ.ആർ. സത്യപാലൻ, സുധീപ് എന്നിവർ നേതൃത്വം നൽകി.

കെ.എസ്.ടി.എ, എസ്.എഫ്.ഐ, ബാലസംഘം, കോളേജ് അധ്യാപക സംഘടനകൾ എന്നിവർ സംയുക്തമായി പാഠപുസ്തകങ്ങളെ വർഗീയവത്കരിക്കുന്നതിനെതിരെ നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ജാഥകൾ സംഘടിപ്പിച്ചത്.

You cannot copy content of this page