ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നൂറ്റി മുപ്പത്തി ഒൻപതാം ജന്മദിനം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നൂറ്റി മുപ്പത്തി ഒൻപതാം ജന്മദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ അബ്ദുൽ ഹഖ്, സാജു പാറേക്കാടൻ, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, എം ആർ ഷാജു, കെ സി ജെയിംസ്, മുനിസിപ്പൽ കൗൺസിലർമാരായ ജയ്സൺ പാറേക്കാടൻ, ബിജു പോൾ അക്കരക്കാരൻ, തോമസ് തൊകലത്ത്, ജോസഫ് ചാക്കോ, പി എ ഷഹീർ, എ സി സുരേഷ്, അസറുദ്ദീൻ കളക്കാട്ട്, വിനു ആന്റണി തുടങ്ങിയവർ സംസാരിച്ചു.

continue reading below...

continue reading below..


You cannot copy content of this page