ഇരിങ്ങാലക്കുട: മഹാകവി കുമാരനാശാന്റെ 150 -ആം ജന്മവാർഷികം പ്രമാണിച്ച് പൂന്തോപ് നിരഞ്ജന വായനശാല സാംസ്‌കാരിക സമ്മേളനം നടത്തി. മുൻ എം.എൽ.എ പ്രൊഫസർ കെ.യൂ. അരുണൻ ഉദ്ഘാടനം ചെയ്തു. രാധ വത്സൻ വട്ടപറമ്പിൽ, സുമസജി, ജയന്തി ഗോപി, ജോണി ചെതലൻ എന്നിവർ ആശാൻ കവിതകൾ ആലപിച്ചു. ഖാദർ പട്ടെപ്പാടം, ആർ.കെ. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. പുഷ്പൻ മാടത്തിങ്കൽ അധ്യക്ഷൻ ആയിരുന്നു. ടി.എസ്. സുരേഷ് സ്വാഗതവും, കെ.കെ. ഗോപി നന്ദിയും പറഞ്ഞു.
Continue reading below...

Continue reading below...
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD