ഇരിങ്ങാലക്കുട : വടക്കുംകര ഗവൺമെൻറ് യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ രമ്യ പി.എസിനെ പി.ടി.എ. ജനറൽ ബോഡി യോഗം ആദരിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കവിത സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് ഷാജു പി. കെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കത്രീന ജോർജ്, വാർഡ് മെമ്പർ ജൂലി ജോയ്, പി.ടി.എ വൈസ് പ്രസിഡൻറ് ഫസീല സതീഷ്, എം. പി.ടി.എ. പ്രസിഡൻറ് സൂര്യ എം.എച്ച് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ദീർഘകാലം വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചതിനുശേഷം പ്രൊമോഷൻ ലഭിച്ച അധ്യാപിക മണി ടി.വി യെ ആദരിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും റഷ്യൻ സെൻട്രൽ എജുക്കേഷനിൽ ഡോക്ടറേറ്റും ലഭിച്ച ഡോക്ടർ രമ്യ പി. എസ് നെയും ചടങ്ങിൽ ആദരിച്ചു.
വിദ്യാലയത്തിലെ 2023-24 അധ്യയന വർഷത്തിലെ ഭാവി പ്രവർത്തന പദ്ധതികൾ പ്രധാന അധ്യാപകൻ സജീവൻ ടി. എസ് അവതരിപ്പിച്ചു. സീനിയർ അധ്യാപിക മേരി ഡിസിൽവ കഴിഞ്ഞ അധ്യയന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചു. ഈ അധ്യായന വർഷത്തിൽ നടത്തേണ്ട അക്കാദമിക പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്തു. സ്റ്റാഫ് സെക്രട്ടറി സൂര്യ.സി. എസ് സ്വാഗതവും എസ് ആർ ജി കൺവീനർ ജസ്റ്റീന ജോസ് നന്ദിയും രേഖപ്പെടുത്തി.
യോഗ പരിപാടികൾക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്കുള്ള വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടന്നു. എസ്.എം.സി ചെയർമാനായി പി കെ ഷാജു, വൈസ് ചെയർമാനായി നിമ സന്തോഷ് , പി.ടി.എ. പ്രസിഡൻറായി രാധാകൃഷ്ണൻ എം കെ, വൈസ് പ്രസിഡൻറായി അഞ്ജന ഷിധിൻ, എം.പി.ടി. എ പ്രസിഡൻറായി ലിംസി സിന്റോ, വൈസ് പ്രസിഡൻറായി ലില്ലി എന്നിവരെയും തെരഞ്ഞെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O