സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ട ധർണ്ണ നവംബർ 24 ന്

ഇരിങ്ങാലക്കുട : ജില്ല – താലൂക്ക് കേന്ദ്രങ്ങളിൽ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ട ധർണ്ണ നവംബർ 24 വെള്ളിയാഴ്ച സംഘടിപ്പിക്കും. ഇരിങ്ങാലക്കുടയിൽ സിവിൽ സ്റ്റേഷൻ പരിസരത്താണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

continue reading below...

continue reading below..

You cannot copy content of this page