ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് നാടിന് സമര്‍പ്പിച്ചു

പുല്ലൂർ : മുരിയാട് വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. പ്രദേശത്തെ പ്രധാന ജലസ്‌ത്രോതസായ പൊതുമ്പിച്ചിറ ടൂറിസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

continue reading below...

continue reading below..


മുന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് അടക്കം ഉള്‍പ്പെടുത്തി ആകെ 44,61,000 രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ചടങ്ങില്‍ വെളുക്കര പഞ്ചായത്ത് പ്രസിഡന്റ് ധനീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, വാര്‍ഡ് അംഗം ലീന ഉണ്ണികൃഷ്ണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിലപ്പിള്ളി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You cannot copy content of this page