ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ദേവസ്വം ഭൂമിക്ക് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട തഹസിൽദാർ (LA) അനധികൃതമായി പട്ടയം അനുവദിച്ചത് ദേവസ്വത്തിനു നോട്ടിസ് നൽകാതെയും ദേവസ്വം ഭാഗം കേൾക്കാതെയും ദേവസ്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ദേവസ്വത്തിന്റെ പത്രക്കുറിപ്പ്. പട്ടയം അനുവദിച്ചതിൽ വൻ അഴിമതി ഉള്ളതായി ദേവസ്വം മാനേജിംഗ് കമ്മിറ്റി വിലയിരുത്തുന്നു. ഇതിനെതിരെ വിജിലൻസ് ഉൾപ്പെടെ എല്ലാ തലങ്ങളിലും ഉള്ള അന്വേഷണം ദേവസ്വം ആവശ്യപ്പെടുന്നു.
എന്നാൽ ഈ വിഷയത്തിൽ അവസാനമായി ദേവസ്വത്തിനെ ഹിയറിങ്ങിനായി വിളിച്ചിട്ടും വരുകയോ ആവശ്യമായ രേഖകൾ എത്തിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള വിശദീകരണം. കൂടാതെ ഇത് പുതിയ പട്ടയം അല്ലെന്നും, പഴയത് പുനസ്ഥാപിച്ചു കിട്ടുവാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണെന്നും വിശദീകരണം.
നഷ്ടപ്പെട്ട ദേവസ്വം ഭൂമികൾ തിരിച്ചു പിടിക്കുക എന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ കൂടൽമാണിക്യം ദേവസ്വം കഴിഞ്ഞ 6 വർഷത്തിനുള്ളിൽ മറ്റുള്ളവർ അനധികൃതമായി കൈവശം വെച്ചിരുന്ന വളരെയധികം ഭൂമികൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു പിടിക്കുകയുണ്ടായി. അതിൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഇരിങ്ങാലക്കുട വില്ലേജിൽ സർവേ 72/3 ൽ ഉൾപ്പെട്ട 89 സെന്റ് ഭൂമി കൂടി ഉൾപ്പെടുന്നു.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻറെ എന്ന് jഭക്തജനങ്ങൾ വിശ്വസിക്കുന്ന സർപ്പക്കാവും ഇതിൽ ഉൾപ്പെടുന്നു. ഈ ഭൂമിയും ആയി ബന്ധപ്പെട്ട പട്ടയം വളരെയധികം വിചാരണകൾക്ക് ശേഷം അന്ന് ജില്ലാ കലക്ടർ ആയിരുന്ന ടി. വി. അനുപമ IAS ദേവസ്വം ഭൂമി ആണെന്ന് കണ്ട് പട്ടയം റദ്ദ് ചെയ്തിട്ടുള്ളത് ആണ് എന്നാണ് ദേവസ്വം പറയുന്നത്.
പ്രസ്തുത ഭൂമി കഴിഞ്ഞ ദിവസം ദേവസ്വത്തിനു നോട്ടിസ് നൽകാതെയും ദേവസ്വം ഭാഗം കേൾക്കാതെയും ദേവസ്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇരിഞ്ഞാലക്കുട തഹസിൽദാർ (LA) പട്ടയം അനുവദിച്ചത് ആയി അറിയാൻ കഴിഞ്ഞിരിക്കുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കൂടിയായ ബഹുമാനപ്പെട്ട ആർ.ഡി.ഒ. ഈ നടപടി സ്റ്റേ ചെയ്തിട്ട് ഉണ്ടെങ്കിലും പട്ടയം അനുവദിച്ചതിൽ വൻ അഴിമതി ഉള്ളതായി ദേവസ്വം മാനേജിംഗ് കമ്മിറ്റി വിലയിരുത്തുന്നു. ഇതിനെതിരെ വിജിലൻസ് ഉൾപ്പെടെ എല്ലാ തലങ്ങളിലും ഉള്ള അന്വേഷണം ദേവസ്വം ആവശ്യപ്പെടുന്നു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O