അരിപ്പാലം : കൽപറമ്പിലെ റിട്ടയേഡ് അധ്യാപകനായിരുന്ന പരേതനായ ജേക്കബ്ബ് മാഷുടെയും റോസി ടീച്ചറുടേയും അമൂല്യങ്ങളായ പുസ്തകങ്ങളുടെ ശേഖരം ഗവ. യു.പി. വടക്കുംകരക്ക് കൈമാറി. ഗവ. യു.പി.സ്കൂൾ വടക്കുംകരയിൽ നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹത്തിന്‍റെ മകൻ ജോഷി തെരുവപ്പുഴ പുസ്തകങ്ങൾ വിദ്യാലയത്തിനു വേണ്ടി പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് തമ്പിയെ ഏൽപിച്ചു.
കഥകളും കവിതകളും ലേഖനങ്ങളുമെല്ലാമടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന അത്യപൂർവ്വ പുസ്തകങ്ങളുടെ ശേഖരമാണ് കൈമാറിയത്. വിദ്യാലയത്തിലെ ലൈബ്രറിയിൽ ‘സൂക്ഷിച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ജൂൺ 19 ന് വായനാ ദിനാഘോഷത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറികളിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുമെന്ന് വിദ്യാലയധികൃതർ അറിയിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ജൂലിജോയ് അധ്യക്ഷത വഹിച്ചു. ജോഷി തെരുവ പുഴ, സകൂൾ ലീഡർ അഭിനവ് കൃഷ്ണ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ സ്വാഗതവും എസ്.ആർ.ജി. കൺവീനർ ജസ്റ്റീനാ ജോസ് നന്ദിയും പറഞ്ഞു.
സമ്മേളനാനന്തരം ജേക്കബ്ബ് മാഷുടെ വീട്ടിലെത്തി ആദരസൂചകമായി വിദ്യാലയത്തിൻ്റെ ഉപഹാരം പഞ്ചായത്ത്’ പ്രസിഡൻ്റ് കെ.എസ്.തമ്പി റോസി ടീച്ചർക്ക് സമർപ്പിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O