ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ഔഷധ സസ്യ പ്രദർശനം നടത്തി

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഔഷധ സസ്യ പ്രദർശനം നടത്തി. ഔഷധസസ്യങ്ങളുടെ പ്രത്യേകതകളെ കുറിച്ച് റെഡ്ക്രോസ് യൂണിറ്റ് ലീഡർമാരായ അനുഷ്ക അജിതൻ, ആർ. നിരഞ്ജൻ, ദേവദത്തൻ എസ് നായർ എന്നിവർ വിശദികരിച്ചു.

ഔഷധ സസ്യ പ്രദർശനത്തോടൊപ്പം മൈലാഞ്ചി ഇടുന്നതിന് ഒരുക്കിയ കൗണ്ടറും കൗതുകമായി. റെഡ് ക്രോസ് വിദ്യാർത്ഥികൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. കൗണ്ടറിൽ മൈലാഞ്ചി ഇടുന്നതിന് സൗകര്യമൊരുക്കി

റെഡ് ക്രോസ് യൂണിറ്റ് ഇൻചാർജ്ജ് അധ്യാപകരായ ബിനു ജി കുട്ടി, സൂര്യ ജി. നാഥ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page