ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിന്റെ കിഡ്സ് ഫെസ്റ്റ് “CHAMPS 2024” ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി ഷിബിൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വിൻസി.എം വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ബി.പി.സി കെ.ആർ സത്യപാലൻ മുഖ്യാതിഥിയായിരുന്നു. എസ് എം സി ചെയർമാൻ ടി.എസ്. ഐശ്വര്യ , സ്കൂൾ ലീഡർ ദിഷാൻ എം.ഡി എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും എം.പി.ടി.എ പ്രസിഡൻറ് ദിവ്യ ഗിരീഷ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കലാപരിപാടികളുടെ അടിസ്ഥാനത്തിൽ ആയുഷ് എം എസ്, വിഘ്നേഷ് വിവേക് എന്നിവരെ ബേബി കിങ്‌സ് ആയും വൈഭ കെ.വി യെ ബേബി ക്വീൻ ആയും തെരഞ്ഞെടുത്തു. സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ സംയുക്ത ഡയറി ‘കിളിക്കൊഞ്ചൽ’ ന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page