ശ്രദ്ധേയമായി ക്രൈസ്റ്റ് ഓൾ കേരള സിവിൽ എഞ്ചിനീയറിംഗ് ഹാക്കത്തോൺ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിലെ സിവിൽ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച രണ്ടാമത് ഓൾ കേരള ഐഡിയ പിച്ചിങ് ഹാക്കത്തോൺ ‘റാക്ക് ആൻഡ് ക്രാക്ക് 2024’ കൊച്ചി ക്രൗൺ പ്ലാസയിൽ നടന്നു.

കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള നഗര ആസൂത്രണവും ഗതാഗത നിയന്ത്രണവും, മൈക്രോപ്ലാസ്റ്റിക്സ് മലിനീകരണം, സ്ട്രക്ചറൽ ഹെൽത്ത് മോണിറ്ററിംഗ് ടെക്നിക്കുകൾ, സുസ്ഥിര നിർമ്മാണ സാമഗ്രികൾ, പ്രതികൂല സാഹചര്യങ്ങളിലെ സ്ട്രക്ചറൽ സ്ഥിരതയും പ്രകടനവും തുടങ്ങി സമകാലീന എൻജിനീയറിങ് വിഷയങ്ങൾ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ കേരളത്തിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

അര ലക്ഷത്തിലേറെ രൂപയാണ് സമ്മാനത്തുകയായി ഒരുക്കിയിരുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), മുത്തൂറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അധ്യാപകരായ ഡോ. എം ജി കൃഷ്ണപ്രിയ , വി പി പ്രഭാ ശങ്കർ, അങ്കിത ശശിധരൻ വിദ്യാർത്ഥികളായ നവ്യ രവി, നിഹാസ് എം എസ് എന്നിവർ ഹാക്കത്തോണിന് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ, ഫാ. മിൽനർ പോൾ വിതയത്തിൽ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ്, പ്രൊഫസർ ഡോ. ജിനോ ജോൺ, വ്യവസായ പ്രതിനിധികളായ ഡോ. അനില സിറിൽ (നാറ്റ്പാക്), ആദർശ് എം എസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page