ഇരിങ്ങാലക്കുടയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഗാനങ്ങൾ കേരളക്കര കീഴടക്കുന്നു

ഇരിങ്ങാലക്കുട : എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് വേദികളിലും സോഷ്യൽ മീഡിയകളിലും ഇരിങ്ങാലക്കുട പുരോഗനകലാസാഹിത്യ സംഘം ഒരുക്കിയ പാട്ടുകൾ വൈറലാകുന്നു. മലബാർ മേഖലയിൽ ഇലക്ടറൽ ബോണ്ട് ഇതിവ്യത്തമാക്കിയ മാപ്പിളപ്പാട്ടും തെക്കൻ ജില്ലകളിൽ ഫാസിസത്തിനെതിരെ മുന്നറിയിപ്പ് നൽകുന്ന പഴയ നാടക ഗാനത്തിൻ്റെ ശീലിൽ തയ്യാറാക്കിയ ഗാനവുമാണ് രംഗം കീഴടക്കിയിട്ടുള്ളത്.

തൃശൂരിലെ സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിന് വേണ്ടിയുള്ളതാണ് മറ്റൊരു ഗാനം. യൂടൂബ് ചാനലുകളിൽ ആയിരക്കണക്കിന് പ്രേക്ഷകരാണ് ദിവസവും വീഡിയോ കാണുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പുറത്തിറക്കിയ ‘ബദലിന്റെ സംഗീതം ‘ എന്ന ആൽബത്തിലേതാണ് പാട്ടുകൾ.

ഖാദർ പട്ടേപ്പാടം എഴുതിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആർ.എൻ. രവീന്ദ്രൻ, ജെബി സുരേഷ്, രാകേഷ് പള്ളത്ത് എന്നിവരാണ്. വീഡിയോ നിർവ്വഹണം കെ.എച്ച്. ഷെറിൻ അഹമ്മദ്. മറ്റു അണിയറ ശിൽപികൾ ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, എ.എൻ. രാജൻ എന്നിവരാണ് .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page