ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റ സ്വപ്ന പദ്ധതിയായ തൂവൽസ്പർശം 2024 സൗജന്യ കൃത്രിമ കാൽവിതരണ പദ്ധതിയുടെ ആദ്യ ഘട്ടം ഡിസ്ട്രിക്റ്റ് ഗവർണർ Ln. ടോണി എനോക്കാരൻ PMJF ഉദ്ഘാടനം ചെയ്തു. ക്യാമ്പിൻ്റെ രണ്ടാം ഘട്ടം ഏപ്രിൽ 24 വ്യാഴ്ച്ച കാലത്ത് 10.30 നടത്തപ്പെടും.
സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ മേഖലയിലെ സാന്നിധ്യമായ ഇരിങ്ങാലക്കുട ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ 25 ഓളം കൃത്രിമ കാലുകൾ ആണ് വിതരണം ചെയ്യുന്നത്. വീടുകളിലെയും ആശുപത്രികളിലേയും നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു പോയവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് സംഘടകർ പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു. പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ മനോജ് ഐബൻ സ്വാഗതവും റോണി പോൾ നന്ദിയും പറഞ്ഞു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ തോമച്ചൻ വെള്ളാനിക്കാരൻ, പാലക്കാട് ഫോർട്ട് ടൗൺ പ്രസിഡണ്ട് ഈശ്വരൻ നമ്പൂതിരി, റെൻസി ജോൺ നിധിൻ , ഡോ. ആൻ്റണി കെ. വി, മിഡ്‌ലി റോയി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com