സിഎൽസി യുടെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ മെഗാ ഹൈ – ടെക്ക് ക്രിസ്തുമസ് കരോൾ മത്സരം ഡിസംബർ 23ന്

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ സീനിയർ, ജൂനിയർ സി എൽ സി യുടെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണൽ മെഗാ ഹൈ – ടെക്ക് ക്രിസ്തുമസ് കരോൾ മത്സരഘോഷയാത്ര ഈ വർഷം ഡിസംബർ 23 ശനിയാഴ്ച നടക്കും.

കരോൾ മത്സരഘോഷയാത്ര ഇരിങ്ങാലക്കുട ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിൻ റോഡ്, ഠാണാ കൂടി രാത്രി 8 മണിക്ക് കത്തീഡ്രൽ പള്ളി അങ്കണത്തിൽ എത്തിച്ചേരും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
ഒന്നാം സമ്മാനം 77,777 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 55,555 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 44,444 രൂപയും ട്രോഫിയും ഏറ്റവും നല്ല ടാബ്ലോക്ക് 11, 111 രൂപയും, മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനർഹരല്ലാത്ത മറ്റ് ടീമുകൾക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ ബേക്കറി ഉൽപ്പന്ന വിപണ രംഗത്തെ പ്രശസ്ത സ്ഥാപനമായ ജോൺ & കോ കമ്പനിയാണ് ഈ വർഷത്തെ കരോൾ മത്സരത്തിൻ്റെ മുഖ്യ പ്രായോജകർ. ഈ ക്രിസ്തുമസ് കരോൾ മത്സരഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് ഇടവകകളിൽ നിന്നും സംഘടനകളിൽ നിന്നും ടീമുകളെ ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

ഫ്രാൻസീസ് കോക്കാട്ട് ജനറൽ കൺവീനറും, നെൽസൻ കെ.പി, അലൻ ജോഷി കൺവീനേഴ്സായും, ജോയ് പി.ജെ ഓർഗനൈസിംഗ് സെക്രട്ടറിയായും, ഷോബി കെ. പോൾ കോഡിനേറ്ററായും, ഡേവീസ് പടിഞ്ഞാറക്കാരൻ, ജോസ് മാളിയേക്കൽ, വിനു ആന്റണി എന്നിവർ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായുള്ള വിപുലമായ കമ്മിറ്റിയാണ് രൂപികരിച്ചിട്ടുള്ളത്. കരോൾ മത്സരത്തിൻ്റെ കൂടുതൽ വിവരങ്ങൾക്ക് സി എൽ സി ഭാരവാഹികളുമായി ബന്ധപ്പെടുക:
9847237046, 9388490691

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page