ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ 2023 നവംബർ 7, 8 തീയതികളിൽ ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിലായി നടക്കുന്നു. വിദ്യാർത്ഥികളുടെ വൈജ്ഞാനികവും, സൃഷ്ടിപരവും, കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന തൃശ്ശൂർ ജില്ല ശാസ്ത്രോത്സവം നവംബർ 7ന് രാവിലെ 9 :30 ക്ക് ഇരിങ്ങാലക്കുട ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിക്കും. തൃശ്ശൂർ എം പി ടി. എൻ പ്രതാപൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ ശാസ്ത്ര സന്ദേശം നൽകും.
സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ (പ്രവൃത്തിപരിചയമേള), എൽ എഫ് കോൺവെന്റ് സ്കൂൾ (ഐടി & സയൻസ് ഫെയർ), ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്കൂൾ (ഗണിത ശാസ്ത്രമേള), ഗവ: ബോയ്സ് ഹയർ സെക്കന്ററി (വൊക്കേഷണൽ എക്സ്പോ) സ്കൂൾ എന്നിവിടങ്ങളിലാണ് വേദി.
ഹയർസെക്കൻഡറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും, വിൽപ്പനയും വിവിധ സ്റ്റാളുകളിൽ ഉണ്ടായിരിക്കും. വൊക്കേഷണൽ എക്സ്പോയുടെ ഉദ്ഘാടനം സനീഷ് കുമാർ എംഎൽഎ നിർവഹിക്കും. നവംബർ 8 ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ സമ്മാനദാനം നിർവഹിക്കും.രണ്ടുദിവസങ്ങളിലും മുൻസിപ്പൽ കൗൺസിലർമാർ, ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും
ശാസ്ത്രോത്സവത്തിലും എക്സ്പോയിലുമായി 3180 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഷാജുമോൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജോൺസൺ പി വി, ടെക്നിക്കൽ ഹെഡ് & ജോയിന്റ് കൺവീനർ സൈമൺ ജോസ്, വിഎച്ച്എസ്ഇ റീജണൽ ഡയറക്ടർ നവീന പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com