ഗുരുകുലത്തിലെ നാട്യ ഭൂമിയിൽ കുമാരി അക്ഷരയുടെ കൂടിയാട്ടം അരങ്ങേറ്റം ഞായറാഴ്ച രാവിലെ 8 ന്

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ വിദ്യാർത്ഥിനിയായ കുമാരി അക്ഷരയുടെ കൂടിയാട്ടം അരങ്ങേറ്റം ഗുരുകുലത്തിലെ അരങ്ങിൽ ജൂലൈ 7 ന് ഞായറാഴ്ച രാവിലെ 8 ന് നടക്കും. പ്രശസ്ത കൂടിയാട്ടം കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ പുത്രിയായ അക്ഷര കഴിഞ്ഞ 5 വർഷമായി ഗുരുകുലത്തിൽ കൂടിയാട്ടം അഭ്യസിക്കുന്നു. നങ്ങ്യാർകൂത്തിലെ കല്പലതികയുടെ പുറപ്പാടാണ് അരങ്ങേറ്റമായി അവതരിപ്പിക്കുന്നത് രണ്ടാം ദിവസമായ തിങ്കളാഴ്ച അന്വാരംഭത്തോടെ അരങ്ങേറ്റം പൂർണ്ണമാവുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page