ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻറെ പുതിയ വർഷത്തെ സർവ്വീസ് പ്രോജക്റ്റുകൾക്ക് തുടക്കം

അവിട്ടത്തൂർ : ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻറെ പുതിയ വർഷത്തെ സർവ്വീസ് പ്രോജക്റ്റുകൾക്ക് തുടക്കമായി. അവിട്ടത്തൂർ ഹോളി ഫാമിലി സ്ക്കൂളിൽ നടന്ന ചടങ്ങ് സോൺ ചെയർമാൻ ലയൺ അഡ്വ. ജോൺ നിധിൻ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസീന്ത മുഖ്യാതിഥി ആയിരുന്നു.

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ലയൺ ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡയസ് കെ ജെ സ്വാഗതവും ട്രഷറർ ടിനോ ജോസ് നന്ദിയും പറഞ്ഞു. സോണി സേവ്യർ, മിന്നു ഹാരീഷ് , പി.ടി.എ പ്രസിഡണ്ട് പ്രസാദ് എന്നിവർ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ കറിവേപ്പിലത്തോട്ടം നട്ടുപിടിപ്പിച്ചു. കൂടാതെ സ്റ്റീൽ പ്പേറ്റുകളും ഗ്ലാസ്സുകളും ,പ്രോട്ടീൻ കിറ്റുകൾ, ഐ പ്രൊട്ടക്ഷൻ കിറ്റ്, കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page