ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായുള്ള ബഷീർ അനുസ്മരണം ഗവ. എൽ പി സ്കൂളിൽ ഇരിങ്ങാലക്കുട ബി.പി.സി കെ.ആർ സത്യപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി .ബി അസീന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഖാദർ പട്ടേപ്പാടം കുട്ടികളുമായി സംവദിച്ചു.
ചന്ദ്രശേഖരൻ മാസ്റ്റർ, രാധാകൃഷ്ണൻ വെട്ടത്ത്, കെ.പി സുദർശനൻ, ബിജു, സുധീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബഷീർ കഥാപാത്രങ്ങളായി കുട്ടികളുടെ ഫാൻസി ഡ്രസ്, സ്കിറ്റ് , വായനാക്കുറിപ്പ് അവതരണങ്ങൾ തുടങ്ങിയവ നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com