ഇരിങ്ങാലക്കുട : പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വികസന സെമിനാർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ശങ്കരനാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ 2026-27 വാർഷത്തേക്കുള്ള ഇരുപത്തിനാല് ലക്ഷത്തി എൺപത്തിയെട്ടായിരം രൂപക്കുള്ള പദ്ധതികൾ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ ബി പവിത്രൻ അവതരിപ്പിച്ചു.
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശിവൻകുട്ടി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജൻ, പ്രസീന സജയൻ, കെ.എ. സുരേഷ് ബാബു, കെ രാജേഷ്, കെ യു വിജയൻ, മണി സജയൻ, അജയൻ തറയിൽ, രജനി നന്ദകുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി നെൽസൺ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



