ബാലസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാപ്പിനെസ്റ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു, പുതുതായി രൂപീകരിച്ച മ്യൂസിക്കൽ ബാന്റിന്റെ ആദ്യ അവതരണം നടന്നു

ഇരിങ്ങാലക്കുട : ബാലസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാപ്പിനെസ്റ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച മ്യൂസിക്കൽ ബാന്റിന്റെയും ഹാപ്പിനെസ് ഫെസ്റ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ബാലസംഘം ഏരിയ പ്രസിഡന്റ് അഭിനവ് ഗിരീഷ് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. സി.കെ ഗോപി മുഖ്യാതിഥിയായിരുന്നു. ബാലസംഘം ഏരിയ കൺവീനർ സരള വിക്രമൻ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ ബാലസംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഗേയ വി മനോജ് സ്വാഗതവും, ഏരിയ കോർഡിനേറ്റർ രാജേഷ് അശോകൻ നന്ദിയും പറഞ്ഞു

വാൾഡൻ പോണ്ട് ഹൗസിൽ നടന്ന ഹാപ്പിനെസ്സ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ നാടൻ കളികളും സംഘടിപ്പിച്ചിരുന്നു.വിവിധ കളികളിലെ വിജയികൾക്കും മ്യൂസിക്കൽ ബാന്റിലെ അംഗങ്ങൾക്കും പരിശീലകനും സി.പി.എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ ഉപഹാരം നൽകി.

പുതുതായി രൂപീകരിച്ച മ്യൂസിക്കൽ ബാന്റിന്റെ ആദ്യ അവതരണവും വേദിയിൽ വെച്ച് നടന്നു. മെയ് 17 മുതൽ മെയ് 19 വരെ ഇരിങ്ങാലക്കുട വാൾഡൻ പോണ്ട് ഹൗസിൽ വെച്ച് സിനിമാ-നാടക പ്രവർത്തകനുമായ അഖിലേഷ് തയ്യൂർ ആണ് ബാന്റിലെ കൂട്ടൂകാർക്ക് പരിശീലനം നൽകിയത്. ഏരിയായിലെ വിവിധ മേഖലകളിൽ നിന്നും കുട്ടികളെ പ്രത്യേക സെലക്ഷൻ മുഖേനയാണ് തെരഞ്ഞെടുത്ത്.

ദൃശ്യ പി.എസ്, ദീപ്ഷിക ഗിരീഷ്, ശ്രീനന്ദന ഓ ജെ , ആദിവിനായക് സി എസ്, ഭഗത് കെ.എസ്, ഭഗത് പി.പി, അകല്യ ബിനേഷ്, അക്ഷൽ ബിനേഷ്, അശ്വിൻ എൻ എ, സേതുമാധവ് വി എസ്, സൂര്യലക്ഷ്മി വി എം, ആദർശ് പി.എസ്,ജയിത വി അജിത്ത്, വിഷ്ണു കെ എസ്, അർജുൻ ദേവ്, അനന്തദേവ് എൻ, ക്രിസ്റ്റി സണ്ണി എന്നിവരാണ് മ്യൂസിക് ബാന്റിലെ അംഗങ്ങൾ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page