കഥകളിരംഗത്ത് അഞ്ചുപതിറ്റാണ്ട് പിന്നിടുന്ന കലാനിലയം ഗോപിയെ ശിഷ്യർ ഞായറാഴ്ച വീരശൃംഖലയും ഗുരുദക്ഷിണയും നൽകി ആദരിക്കും – ഞായറാഴ്ചയിലെ പരിപാടികൾ അറിയാം …

ഇരിങ്ങാലക്കുട : കഥകളിരംഗത്ത് അഞ്ചുപതിറ്റാണ്ട് പിന്നിടുന്ന കലാനിലയം ഗോപിയെ ശിഷ്യർ വീരശൃംഖലയും ഗുരുദക്ഷിണയും നൽകി ആദരിക്കുന്നു. 18, 19 തീയതികളിലായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് നടന്നുവരുന്ന പരിപാടിയിൽ ശനിയാഴ്ച രാവിലെ കലാനിലയം ഗോപിയുടെ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് ദീപപ്രോജ്ജ്വലനം നിർവഹിച്ചു. തുടർന്ന് സോപാന സംഗീതം, നൃത്തയോഗ, കേളി എന്നിവ നടന്നു

തുടർന്ന് കലാനിലയം ഗോപിയും ശിഷ്യരും അവതരി പ്പിക്കുന്ന കഥകളി പരമ്പരയിൽ സീതാസ്വയംവരം, ദുര്യോധനവധം (ആദ്യഭാഗം) , കിരാതം, ദുര്യോധനവധം (അവസാനഭാഗം) എന്നിവ അരങ്ങേറി.

ഞായറാഴ്ച രാവിലെ 9.30-ന് ജുഗൽബന്ദി, 11.30-ന് നടക്കുന്ന ശിഷ്യ-സുഹൃദ്‌സംഗമം അഡ്വ. എ.യു. ഹൃഷികേശ് പണിക്കർ ഉദ്ഘാടനം നിർവഹിക്കും.

വൈകീട്ട് രണ്ടു മണിക്ക് ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി നടക്കും. നാലിന് ചേരുന്ന സമാദരണ സമ്മേളനം മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കലാനിലയം ഗോപി ഗുരുക്കന്മാരെ ദക്ഷിണ നൽകി ആദരിക്കും.

തുടർന്ന് കലാനിലയം ഗോപി ശിഷ്യർ വീരശൃംഖലയും ഗു രുദക്ഷിണയും സമർപ്പിക്കും, നടനകൈരളി ഡയറക്ടർ വേണുജി മംഗളപത്രം സമർപ്പിക്കും. ചടങ്ങുകൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം യൂട്യൂബ് ഫേസ്ബുക് ൽ തത്സമയം വീക്ഷിക്കാം. CLICK WATCH LIVE

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page