പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തിന് സ്വാഗതമേകി ഇരിങ്ങാലക്കുടയിൽ മഹിളാ ബൈക്ക് റാലി

ഇരിങ്ങാലക്കുട : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തിന് സ്വാഗതമേകി ഇരിങ്ങാലക്കുടയിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മഹിളാ ബൈക്ക് റാലി സംഘടിപ്പിച്ചു. മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു ഉദ്‌ഘാടനം നിർവഹിച്ചു. കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നാരംഭിച്ച് കരുവന്നൂർ സമരഭൂമിയിൽ സമാപിച്ചു.സമാപനയോഗം പരിപാടി ജില്ല കമ്മറ്റിയംഗം റിമപ്രകാശ് നിർവഹിച്ചു. മണ്ഡലം ജില്ലാ ഇൻചാർജ്ജ് ആർച്ച അനീഷ്, മണ്ഡലം ഇൻ ചാർജ്ജ് അമ്പിളി ജയൻ, മണ്ഡലം കൺവീനർ സിന്ധു സതീഷ്, സഹ ഇൻചാർജ്ജ് റീജ സന്തോഷ്, സുചിത ഷിനോബ്, ലീന ഗിരീഷ്, സുലത, ജനാർദ്ദൻ, രാഗി മാരാത്ത്, സരിത വിനോദ്, മായ അജയൻ, സരിത സുഭാഷ്, ലാമ്പി റാഫേൽ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page