ഇരിങ്ങാലക്കുട : ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുവാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനും വലിയ ത്യാഗം സഹിച്ച വ്യക്തിയാണ് സി ആർ കേശവൻ വൈദ്യർ എന്ന് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. ടി കെ നാരായണൻ അഭിപ്രായപ്പെട്ടു. എസ്.എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ സ്ഥാപന ദിനാഘോഷവും സി.ആർ കേശവൻ വൈദ്യരുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും കാട്ടുങ്ങച്ചിറ എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധർമ്മ പ്രചാരണം ഒരു ദൗത്യമായി ഏറ്റെടുക്കേണ്ട കാലമാണ് ഇതെന്ന് ടി കെ നാരായണൻ യുവതലമുറയെ ഓർമിപ്പിച്ചു.
കേശവൻ വൈദ്യരുടെ പഴയകാല ജീവിതാനുഭവങ്ങളെക്കുറിച്ചും അനീതിക്കെതിരെ എങ്ങനെ ശ്രീനാരായണ സന്ദേശത്തിലൂടെ അദ്ദേഹം കടന്നുവന്നു എന്ന ചരിത്രവും അധ്യക്ഷ പ്രസംഗത്തിൽ ശിവഗിരി മഠം സ്വാമി പ്രബോധ തീർത്ത പങ്കുവെച്ചു.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ സ്മാരക പ്രഭാക്ഷണം നിർവഹിച്ചു. എസ് എൻ എൽ പി സ്കൂൾ എച്ച്എം ബിജുന പിഎസ് അനുസ്മരണം പ്രസംഗം നടത്തി.
എസ് എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി കെ രവി ഓൺലൈനിലൂടെ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. സി ആർ കേശവൻ വൈദ്യരെ കുറിച്ചുള്ള ഒരു ജീവചരിത്രത്തിന്റെ പണികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും, മദ്രാസ് യൂണിവേഴ്സിറ്റിയിലെ മുൻ മലയാള വിഭാഗം തലവനും എഴുത്തുകാരനായ ഡോ. രാജേന്ദ്ര ബാബുവാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേശവൻ വൈദ്യരെ കുറിച്ചുള്ള സംഭവങ്ങളും ചിത്രങ്ങളും ഉണ്ടെങ്കിൽ ഇതിലേക്കായി അയച്ചു തരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു
എസ്.എൻ സ്കൂൾ വിദ്യാർത്ഥികളായ ഗൗരി കൃഷ്ണ, വിഭ സുനിൽ, അനില്യ ഷിജോൺ, ഗോപിക സി വൈ എന്നിവർ ഗുരുദേവ കൃതികൾ ആലപിച്ചു. ചടങ്ങിന് മൂന്നോടിയായി ശനിയാഴ്ച രാവിലെ മതമൈത്രി നിലയത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.
പി കെ ഭരതൻ മാസ്റ്റർ സ്വാഗതവും,എസ്.എൻ ഹയർ സെക്കൻഡറിപ്രിൻസിപ്പൽ ബിന്ദു കെ സി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com