ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമദിനം: കോൺഗ്രസ് സ്നേഹസന്ദേശ ദിനമായി ആചരിച്ചു

ആനന്ദപുരം : ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമദിനത്തിന് നാൽപ്പത് പേർക്ക് ഓണകിറ്റ് വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധാഞ്ജലി. കോൺഗ്രസ് മുരിയാട് മണ്ഡലം ഒന്നാം വാർഡ് കമ്മിറ്റിയാണ് മുൻ മുഖ്യമന്ത്രിയുടെ ഓർമദിനം സ്നേഹസന്ദേശ ദിനമായി ആചരിച്ചത്. ഡി സി സി സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. ബ്ളോക് സെക്രട്ടറി എം.എൻ. രമേശ് മുതിർന്ന തൊഴിലാളികളെ ആദരിച്ചു.


കോൺഗ്രസ് നേതാക്കളായ എൻ.എൽ.ജോൺസൺ, ഐ.ആർ.ജെയിംസ്, മഹിള കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് മോളി ജേക്കബ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിത അർജുനൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എബിൻ ജോൺ, ശാലിനി ഉണ്ണികൃഷ്ണൻ, സതി പ്രസന്നൻ, കെ.കെ.ചന്ദ്രശേഖരൻ, സെബാസ്റ്റ്യൻ ഫ്രാൻസിസ്, ഷിജു പോൾ എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O