ഇരിങ്ങാലക്കുട : അനധികൃത തെരുവോര കച്ചവടങ്ങൾക്കെതിരെ നഗരസഭ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ 1 ബുധനാഴ്ച 10 മണി മുതൽ 12 മണി വരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ നേതൃത്വത്തിൽ പ്രതീകാത്മകമായി നഗരസഭക്ക് മുന്നിൽ വഴിയോരക്കച്ചവടം നടത്തി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു
നഗരസഭയുടെ പരിധിയിൽ പ്രത്യേകിച്ച് നഗരത്തിൽ അനധികൃത തെരുവോര കച്ചവടം വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇവ നീക്കം ചെയ്യുന്നതിന് നഗരസഭ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് സംഘടന പറയുന്നു.
അതുപോലെ കേന്ദ്രസർക്കാറിന്‍റെ തെരുവോര കച്ചവട നിയമത്തിന്‍റെ പരിധിയിൽ വരുന്നു തെരുവോര കച്ചവടക്കാരെ ഗതാഗതത്തിനും പൊതുസമൂഹത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാൻ ഇരിങ്ങാലക്കുട നഗരസഭ തയ്യാറാക്കണം
ഇപ്പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചു ഉന്നയിച്ചുകൊണ്ടാണ് പ്രതീകാത്മകമായി വഴിയോരക്കച്ചവടം നടത്തി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത് എന്ന് സംഘടന നേതാക്കൾ അറിയിച്ചു.
നഗരസഭ ലൈസൻസ് എടുത്ത് വിവിധങ്ങളായ നികുതികൾ അടച്ച് എല്ലാ രീതിയിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് വ്യാപാരം നടത്തുന്ന വ്യാപാരി സമൂഹത്തിന് അനധികൃത തെരുവോര കച്ചവടങ്ങൾ മൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ട് നേരിടുകയാണ്. കൂടാതെ കാൽനടക്കാർക്കും മറ്റു ഗതാഗതത്തിനും വലിയ രീതിയിലുള്ള തടസ്സം സൃഷ്ടിക്കുന്ന വഴിയോരക്കച്ചവടം നിയമാനുസൃതം നിയന്ത്രിക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണെന്ന് പത്രക്കുറിപ്പിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടൻ ജനറൽ സെക്രട്ടറി എബിൻ വെള്ളാന്നിക്കാരൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com