കെ.എസ്.ടി.എ. ഇരിങ്ങാലക്കുട എ.ഇ.ഒ. ഓഫീസിന് മുന്നിൽ ധർണ നടത്തി

ഇരിങ്ങാലക്കുട : ഭിന്നശേഷി സംവരണത്തിന്‍റെ പേരിൽ പുതിയ എയ്ഡഡ് സ്കൂൾ അധ്യാപക തസ്തികകൾ അംഗീകരിക്കാതെ നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ കെ.എസ്.ടി.എ. ഇരിങ്ങാലക്കുട എ.ഇ. ഒ ഓഫീസ് ന് മുന്നിൽ ധർണ നടത്തി. എത്രയും വേഗം അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം കൊടുക്കണമെന്ന് ധർണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

continue reading below...

continue reading below..


മേനേജർമാരുടെ റോസ്റ്റർ രജിസ്റ്റാർ വാങ്ങി നിയമനാംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണ കെ.എസ്.ടി.എ. സംസ്ഥാന എക്സി. അംഗം. വി.എം. കരിം ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡന്റ് കെ.കെ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ. ജോ. സെകട്ടറി ടി.എസ്. സജീവൻ, മിനി. കെ.വി, ദീപാ ആന്റണി, കെ.ആർ. സത്യപാലൻ, സെക്രട്ടറി വിദ്യ കെ.വി, ട്രഷറർ പ്രവീൺ.സി.യു. എന്നിവർ സംസാരിച്ചു.


You cannot copy content of this page