നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു

പീച്ചാംപിള്ളിക്കോണം : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 5 പീച്ചാംപിള്ളിക്കോണം 40-ാം നമ്പർ നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ ചടങ്ങിൽ അധ്യക്ഷ വഹിച്ചു.

മുൻ അംഗനവാടി ടീച്ചർമാരായ രമണി, ബേബി എന്നിവരെ ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ അജിത് കുമാർ, പി ടി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

You cannot copy content of this page