ഞാറ്റുവേല മഹോത്സവവുമായി ബന്ധപ്പെട്ട് സംഗമസാഹിതിയുടെ ഞാറ്റുവേല പുസ്തകോത്സവം

ഇരിങ്ങാലക്കുട : ഞാറ്റുവേല മഹോത്സവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ ആരംഭിച്ച സംഗമസാഹിതിയുടെ പുസ്തകശാല മുൻ എം.പി പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് വി. കൃഷ്ണവാധ്യാർ, പ്രൊഫ. വി കെ ലക്ഷ്മണൻ നായർ, രാജേഷ് തെക്കിനിയേടത്ത്, ഹിത ഈശ്വരമംഗലം, അനീഷ് ഹാറുൺ റഷീദ്, രാധാകൃഷ്ണൻ വെട്ടത്ത്, സോണിയ ഗിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതിനോട് അനുബന്ധിച്ച് നടന്ന കവിയരങ്ങ് പ്രശസ്ത കവയിത്രി ചിത്തിര കുസുമൻ ഉദ്ഘാടനം ചെയ്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O