പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന രണ്ട് ദിവസത്തെ സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രസിദ്ധ കർണാടക സംഗീതജ്ഞൻ പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മൺസൂൺ മ്യൂസിക് വർക്ക്ഷോപ്പ് ഇരിങ്ങാലക്കുട മാധവനാട്യഭൂമി അമ്മന്നൂർ ഗുരുകുലത്തിൽ ആരംഭിച്ചു.

ആദ്യ ദിനമായ ശനിയാഴ്ച അജിത്ത് നമ്പൂതിരി നയിച്ച സ്വരസാധനയും വൈണിക ഗായക ശിരോമണി പത്മഭൂഷൻ മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന വീണകച്ചേരിയും നടന്നു . ഡോ കെ ജയകൃഷ്ണൻ മൃദംഗത്തിലും വെള്ളാട്ടഞ്ഞൂർ ശ്രീജിത്ത് ഘടത്തിലും വീണക്കച്ചേരിക്ക് താളമേകി..

രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നേതൃത്വം നൽകുന്ന ‘കൽപിത സംഗീതത്തിലെ രാഗസ്വരൂപം’ എന്ന ലക്ചർ ഡെമോൺസ്ട്രേഷനും വൈകിട്ട് 5.30ന് രെജു നാരായണൻ അന്നമനട നയിക്കുന്ന സംഗീതകച്ചേരിയും നടക്കും. വയലിനിൽ സുനിത ഹരിശങ്കർ, മൃദംഗത്തിൽ വിഷ്ണു ചിന്താമണി എന്നിവർ പക്കമേളമൊരുക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O