ആറ് മാസകാലമായി പഴകിയ പ്ലാസ്റ്റിക് മാലിന്യം കാട്ടൂർ ഗ്രാമ പഞ്ചായത്ത് കൂട്ടി ഇട്ടിരിക്കുന്നത് മഴ ആരംഭിക്കുന്നതിനു മുൻപ് നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി

കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13, കാട്ടൂർ മാർക്കറ്റിൽ നിന്നും ഇടത്തോട്ട് പുഴയോരം ചേർന്ന് പോകുന്ന ജനശക്തി റോഡിന്റെ ഇടതു വശത്തായി കാട്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ആറ് മാസകാലമായി പഴകിയ പ്ലാസ്റ്റിക് മാലിന്യം കൂട്ടി ഇട്ടിരിക്കുന്നത് മഴ ആരംഭിക്കുന്നതിനു മുൻപ് നീക്കം ചെയ്യണമെന്നും, കെടുകാര്യസ്ഥതക്ക് നേതൃത്വം നല്കിയവർക്കെതിരെ നടപടി എടുക്കണമെന്നും യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം ജില്ലാ മേധാവികൾക്ക് മുന്നറിയിപ്പ് നൽകി.

ജനശക്തി റോഡിൽ മാർക്കറ്റ് പരിസരത്ത് പുഴമണ്ട ഇടിഞ്ഞതിനെ തുടർന്ന് അത് പൂർവ്വസ്ഥിതിയിൽ ആകാൻ കൊണ്ട് വന്ന മണ്ണ് പഴകിയ പ്ലാസ്റ്റിക് മാലിന്യം കലർന്നതായിരുന്നു.ഇതിൽ നിന്നും മണ്ണ് വേർതിരിച്ചപോൾ അവശേഷിച്ച മാലിന്യം ആണ് ഇത്. തുടർന്ന് ഈ മണ്ണ് വീണ്ടും പ്ലാസ്റ്റിക് ചാകുകളിൽ ആക്കി പുഴയുടെ വശത്ത് ഇട്ടു അതിനുമുകളിൽ മെറ്റൽപൊടി ഇട്ടിട്ടാണ് പുഴമണ്ട പഴസ്ഥിതിയിൽ ആക്കിയത്.

Continue reading below...

Continue reading below...


കനോലികനാലിൽ നിന്നും വെറും 20 മീറ്റർ അരികിൽ ആറ് മാസക്കാലമായി ഈ പ്ലാസ്റ്റിക് മാലിന്യകൂബാരം കിടക്കുന്നത് മഴ കന്നക്കുന്നതോട് കൂടി ഇത് പൂർണമായും ഒലിച്ചു പുഴയിലേക്കും, കാട്ടൂർ മാർക്കറ്റിലേക്കും റോഡിലേക്കും വ്യാപിക്കും. അതുവഴി കാട്ടൂർ ഗ്രാമപഞ്ചായത്തിന് മാത്രം അല്ല കനോലി കനാൽ ഒഴുകുന്ന സമീപ പഞ്ചായത്തുകൾക്കും പുഴയിലെ മറ്റു ജെവ വൈവിദ്യങ്ങൾക്കും ഇത് ഭീഷണിയാകും ചെയ്യും. വലിയ പരിസ്ഥിതിക പ്രശ്നങ്ങൾക്ക് ആണ് കാട്ടൂർ പഞ്ചായത്തിന്റെ ഈ നിരുത്വരപരമായ പ്രവർത്തനം വഴിവെക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം ജില്ലാ മേധാവികൾക്ക് മുന്നറിയിപ്പ് നൽകുകയാണ്.

രണ്ട് വലിയ പ്രളയത്തിനും കൊറോണ മഹാമാരിക്കും ശേഷം നട്ടെല്ല് നിവർത്തി പിടിക്കാൻ ശ്രമിക്കുകയാണ് കാട്ടൂരിലെ കച്ചവടക്കാർ കഴിഞ്ഞ ദിവസം ഹെൽത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കാട്ടൂരിലെ കച്ചവട സ്ഥാപനങ്ങളിൽ റൈഡ് നടത്തുകയും മാർക്കറ്റിലെ കച്ചവടക്കാരിൽ നിന്നും പ്ലാസ്റ്റിക് ഉപയോഗിച്ചതിന്മേൽ വലിയ തുക പിഴയായി ഈടാക്കുകയും ചെയ്തിരുന്നു.


തൊട്ടടുത്തു ഹെൽത്ത് സ്‌ക്വാഡിന്റെ മൂക്കിന്റെ തുമ്പത്ത് കാട്ടൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഈ മാലിന്യകൂബാരം ആറ് മാസ്സകാലമായി കിടക്കുന്നത്. അന്നന്നത്തെ അന്നത്തിനു വേണ്ടി ബുധിമുട്ടുന്ന കാട്ടൂരിലെ കച്ചവടക്കാർക്ക് എതിരെ നടത്തുന്ന ഇത്തരം പ്രഹസനം തീവെട്ടികൊള്ളക്ക് സമാനമാണ് ഇതിനെ യൂത്ത് കോൺഗ്രസ്‌ നിരുപാധികം അപലപിക്കുകയാണ്.

എത്രയും വേഗം ഈ പഴകിയ മാലിന്യകൂബാരം നീക്കം ചെയുകയും ഈ കെടുകാര്യസ്ഥതക്ക് നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പതിമൂന്നാം വാർഡ് മെമ്പർ എന്നിവർക്കെതിരെ ജില്ലാ കളക്ട്ടർ നേരിട്ട് നടപടി എടുക്കുകയും മാതൃകപരമായി പിഴ ഈടാക്കുകയും ചെയ്യണമെന്നും യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

അല്ലാത്ത പക്ഷം കാട്ടൂർ ഗ്രാമ പഞ്ചയത്തിനെതിരെ ശക്തമായ സംരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ്‌ തുടക്കം കുറിക്കും എന്ന് കാട്ടൂർ യൂത്ത് കോൺഗ്രസ്‌ [പ്രസിഡന്റ് ഷെറിൻ തേർമഠം അറിയിച്ചു.


വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD