രാത്രി സമയങ്ങളിൽ ഇറങ്ങി നടക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ രണ്ട്‌ പേരെ ഇരിങ്ങാലക്കുടയിൽ നിന്നും പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃശ്ശൂർ റൂറൽ ഡൻസാഫ് സംഘത്തിന്റെയും ഇരിങ്ങാലക്കുട പോലീസിന്റെയും നേതൃത്വത്തിൽ കഞ്ചാവ് വേട്ട. രണ്ട് പേരെ പോലീസ് സംഘം പിടികൂടി.

ഷമീം മുഹമ്മദ്, കോഴിക്കൽ ഹൗസ്, കോക്കൂർ പി.ഒ., ചിയ്യന്നൂർ, മുഹമ്മദ് ഹിലാൽ, കോഴിക്കൽ ഹൗസ്, മുതുകാട്, നന്നം മുക്ക് സൗത്ത്, പൊന്നാനി എന്നിവരെയാണ് പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവ്നീത് ശർമ്മ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരിങ്ങാലക്കുടയിൽനിന്നും നിന്നും പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്.



തൃശ്ശൂർ റൂറൽ DCB DySP എൻ.മുരളീധരൻ, ഇരിങ്ങാലക്കുട a DySP കുഞ്ഞിമൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ DANSAF S I മാരായ ജയകൃഷ്ണൻ P.P ,SCPO മാരായ സൂരജ് V ദേവ്‌ , മിഥുൻ R കൃഷ്ണ,നിശാന്ത് A.B, ഷിന്റോ k j എന്നിവരും ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ GSI രാജു, CPO മാരായ ലിഗേഷ് കാർത്തികേയൻ, രാഗേഷ് എന്നിവർ ചേർന്നാണ് പ്രതികളെപിടികൂടിയത്.



മയക്കുമരുന്ന് പ്രതികൾ ഇരിങ്ങാലക്കുടയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഈ മേഖലയിൽ കഞ്ചാവ് വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതികൾ രാത്രി സമയങ്ങളിൽ ഇറങ്ങി നടക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികൾ ആണ്. പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

You cannot copy content of this page