പോക്സോ കേസ്സിൽ വാറണ്ട് പ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു

2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ വാറണ്ട് പ്രതിയായ മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിനും സംഘവും അറസ്റ്റു ചെയ്തു

കല്ലേറ്റുംകര : ആളൂരിൽ പോക്സോ കേസ്സിൽ പ്രതിയായ മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിനും സംഘവും അറസ്റ്റു ചെയ്തു.

2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ്. അന്ന് പോലീസ് പിടികൂടിയ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നിരവധി പേർ പ്രതികളായ സംഭവത്തിൽ പതിനാലോളം കേസ്സുകളാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. തിങ്കളാഴ്ച പുലർച്ചെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് പിന്നീട് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

എസ്.ഐ. വി.പി. അരിസ്‌റ്റോട്ടിൽ, എ.എസ്.ഐ. രാധാകൃഷ്ണൻ സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഐ.വി. സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O