മീൻ പിടിക്കുന്നതിനിടയിൽ തോട്ടിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു

മീൻ പിടിക്കാൻ ചൂണ്ടയിടുന്നതിനിടയിൽ തോട്ടിൽ വീണ പടിയൂർ വളവനങ്ങാടി സ്വദേശി വെറോൺ ആൻറണി (19) മുങ്ങി മരിച്ചു, കല്ലേറ്റുംകര പോളിടെക്നിക് വിദ്യാർത്ഥിയാണ്

അരിപ്പാലം : സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കുന്നതിനിടയിൽ തോട്ടിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു. പടിയൂർ പഞ്ചായത്തിൽ വാർഡ് 9 കുട്ടാടൻ പാടം കൊല്ലമാംപറമ്പിൽ ആൻറണിയുടെ മകനായ വെറോൺ ആൻറണി (19) ആണ് ചൊവാഴ്ച 4 മണിയോടെ സംഭവിച്ച അപകടത്തിൽ മരിച്ചത്.

സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇരിങ്ങാലക്കുട അഗ്നി ശമന സേന എത്തിയാണ് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തത്. വേരോൺ ആൻറണി കല്ലേറ്റുംകര പോളിടെക്നിക് വിദ്യാർത്ഥിയാണ്. കാട്ടൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

സംസ്കാരകർമ്മം മതിലകം സെന്റ് ജോസഫ് ലത്തീൻ ചർച്ചിൽ. അമ്മ ലിസ, സഹോദരൻ
സോളമൻ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page